Sunday, February 22, 2026

മീനങ്ങാടിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ



വയനാട്: വയനാട്ടിൽ വീണ്ടും വാണിജ്യ അളവിൽ മാരക ലഹരിമരുന്നുകൾ പിടികൂടി. ലോറിയുടെ ടൂൾ ബോക്‌സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ മീനങ്ങാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.

വയനാട് പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.98 ഗ്രാം എം.ഡി.എം.എയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം മീനങ്ങാടി കൊളഗപ്പാറ സ്കൂ‌ൾ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്. വാണിജ്യ ആവശ്യങ്ങൾക്കായി കടത്തിക്കൊണ്ടുവന്നതായിരുന്നു ഈ ലഹരിമരുന്നുകളെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

Whatsapp Button works on Mobile Device only