താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തും സീഡ് താമരശ്ശേരിയും ചേർന്ന് 'തരംഗ്' എന്ന പേരിൽ എൽ.എസ്. എസ് യു.എസ് .എസ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചാ യത്ത് വൈ: പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉൽഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കാവ്യ.വി.ആർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, വാർഡ് മെമ്പർമാരായ ബിന്ദു ആനന്ദ്, ഹബീബുറഹ്മാൻ, ഷീജ ദിലീപ്, അബ്ദുൽ റഷീദ്, ആസാദ് കാരാടി, ഖദീജ സത്തർ, വി.കെ എം കോയ, ഹെഡ്മിസ്ട്രസ് റോസമ്മ ടീച്ചർ, സീഡ് ചെയർമാൻ എ.കെ.അബ്ബാസ്, സി.ഉസ്സയിൻ എന്നിവർ സംസാരിച്ചു.
റിമ, അഷ്ടമി ( XYLEM), ജസീറ, ദീപ (പുത്തൂർ up School) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
പി.കെ അഹമ്മദ്കുട്ടി, റഷീദ് പാലക്കൽ, ഉസ്മാൻ പി ചെമ്പ്ര, സി.കെ മജീദ്, എം.പി ഉസൈൻ, മുഹമ്മത് കുന്നുമ്മൽ, എൻ.പി അബ്ദുൽ മജീദ്, റഷീദ് കാഞ്ഞിരത്തിങ്ങൽ, ബഷീർ പി ടി, അബ്ദുറസാക്ക് വി.കെ, അനിൽമാസ്റ്റർ, ഡെല്ല ഡേവിസ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment