താമരശ്ശേരി:
കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് രചനാ- വിധി നിർണയ ശില്പശാല നടത്തി. താമരശ്ശേരി കോൺഗ്രസ് ഭവനിൽ വെച്ച് ചാപ്റ്റർ പ്രസിഡന്റ് മുസ്തഫാ റശീദ് നരിക്കുനിയുടെ അധ്യക്ഷതയിൽ മുൻ എം എൽ എ വി.എം.ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അക്കാദമി ജില്ലാ സെക്രട്ടറി അശ്റഫ്. ടി. കൊടുവള്ളി, യസീദ് മേപ്പള്ളി, അബ്ദുറഹ്മാൻ കൊടുവള്ളി, മുഈനു ,ജുനൈസ് സംസാരിച്ചു..
പ്രശസ്‌ത മാപ്പിളപ്പാട്ട് കവിയും നിരൂപകനുമായ എം.എച്ച്. വെള്ളുവങ്ങാട് ക്ലാസ് നയിച്ചു.
നവാസ് ഈർപ്പോണ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കൺവീനർ എൻ.കെ.അഹമ്മദ് മാസ്റ്റർ സ്വാഗതവും മൻസൂർ നരിക്കുനി നന്ദിയും പറഞ്ഞു
Post a Comment