Sunday, August 31, 2025

_DYFI ക്കെതിരെ SSF, രാഷ്ട്രീയം പഠിക്കണമെന്നും ഉപദേശം; സ്യൂഡോസെക്യുലറിസം വർഗീയതയേക്കാൾ അപകടം_

കോഴിക്കോട് : ഡി വൈ എഫ് ഐ സ്യൂഡോസെക്യുലറിസം അവസാനിപ്പിക്കണമെന്ന് എസ്എസ്എഫ്. ഡിവൈഎഫ്ഐ രാഷ്ട്രീയം പഠിക്കണമെന്നും എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ഓണാഘോഷവുമായി ബന്ധപ്പെട്ട് പെരുമ്പിലാവ് സിറാജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയുടെ വോയിസ് ക്ലിപ് വലിയ വിവാദമായിരുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ അധ്യാപികക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സാമുദായിക സ്‌പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ ഓണാഘോഷ പരിപാടികളിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് വാട്‌സ്ആപ്പിൽ സന്ദേശമയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തുകയും ചെയ്തിരുന്നു. കാന്തപുരം വിഭാഗത്തിന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിറാജുൽ ഉലൂം സ്കൂൾ.

Post a Comment

Whatsapp Button works on Mobile Device only