Sunday, August 31, 2025

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിത്ത മുന്നറിയിപ്പ്; തിരിച്ചിറക്കിഎയർ ഇന്ത്യ വിമാനം

ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി എയർ ഇന്ത്യ AI2913 വിമാനം. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ലാൻ്റിം​ഗ് നടന്നത്. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനത്തിൻ്റെ വലതുഭാ​ഗത്തെ എഞ്ചിനിൽ തീ പടർന്നുവെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അടിയന്തര ലാൻ്റിം​ഗിനിന് തീരുമാനിക്കുകയായിരുന്നു. അതേസമയം, വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. വിമാനം പരിശോധനയ്ക്കായി പിടിച്ചിട്ടിരിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ പരിശോധനകൾ നടത്തി മാത്രമാണ് റിപ്പോർട്ട് പുറത്തുവിടുക.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.

Post a Comment

Whatsapp Button works on Mobile Device only