Sunday, August 31, 2025

ഓണാവേശം നിരത്തില്‍ വേണ്ട ലൈസൻസ് പോകും, രജിസ്‌ട്രേഷൻ റദ്ദാക്കും ഓണാവേശം നിരത്തില്‍ വേണ്ട ലൈസൻസ് പോകും, രജിസ്‌ട്രേഷൻ റദ്ദാക്കും

ഓണാഘോഷങ്ങള്‍ പ്രമാണിച്ച്‌ നിരത്തുകള്‍ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ആഘോഷ സമയങ്ങളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ടാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ ആർ.ടി.ഒ നിർദ്ദേശം നല്‍കിയത്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിംഗിനും എത്തുന്നത് തടയാനും നിയമം ലംഘിച്ച്‌ നിരത്തിലിറങ്ങുന്നത് തടയാനും ജില്ലയിലെ വിനോദ കേന്ദ്രങ്ങള്‍, അപകട മേഖലകള്‍, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ മഫ്തിയില്‍ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന ഊർജ്ജിതമാക്കുന്നത്. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ കോളേജുകളില്‍ നടക്കുന്ന ഓണാഘോഷങ്ങളുടെ പേരില്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെയും എയർ ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും, അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കള്‍ ജാഗ്രത പുലർത്തണം ആഘോഷവേളകള്‍ ആനന്ദപൂർണമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആർ.ടി.ഒ.

Post a Comment

Whatsapp Button works on Mobile Device only