Sunday, August 31, 2025

അഴിമതി മൂടിവെക്കാൻ സർക്കാർപൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നു: വി.ഡി. സതീശൻ

ദുബായ് - അഴിമതി മൂടിവെക്കാൻ സതീശൻ ആരോപിച്ചു. ദുബായിൽ നടന്ന ഐസിഎൽ ഫിൻകോർപ്പ് ഓണാഘോഷത്തിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്തെ വിലക്കയറ്റം മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. വിപണിയിൽ ഇടപെടുന്നത് ഇപ്പോൾ സർക്കാർ പരാജയമാണ്. ഇത് മറികടക്കാൻ പൈങ്കിളി കഥകൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, വി.ഡി. സതീശൻ വ്യക്തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ചർച്ച ചെയ്യാൻ ഗവൺമെന്റ് തയ്യാറാകുന്നില്ല. പകരം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനാണ് അവർ ശ്രമിക്കുന്നത്.കേരളത്തെ ഞെട്ടിക്കുന്ന വാർത്തകൾ ഇനിയും പുറത്തു വരാനുണ്ട് ഒരു തരത്തിൽ ഒരുകൂട്ടം സംഭവിക്കുക വീണ്ടും ജനങ്ങളുടെ മനസ്സാക്ഷി കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്യുമെന്നും ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Whatsapp Button works on Mobile Device only