Saturday, August 30, 2025

ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്‌ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്‌ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു' . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്‌നമുണ്ട്. പ്രമേഹ രോഗികള്‍ക്ക് എല്ലാ മാക്രോ ന്യൂട്രിയന്റുകളും ഉള്‍പ്പെടുന്ന സമീകൃത ആഹാരം ആവശ്യമാണ്. ഏന്നാല്‍ വാഴപ്പഴത്തിന്റെ അളവ് കൂടിയാല്‍ ഇത് സന്തുലിതാവസ്ഥയെ തകര്‍ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുകയും ചെയ്യും. വൃക്ക രോഗമുള്ളവരും അമിതമായി വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. Influencer claims to eat 17 bananas a day; how many can you really eat In a video that went viral on Instagram, influencer Michelle Thompson claims to eat 17 bananas a day. What? Can you eat 17 bananas a day? Doubtful? In the comments below the video, many people are asking whether eating too many bananas is good for your health. Suhas Udgikar, a gastroenterologist at Jupiter Hospital in Pune, answers that question. He says this. 'Eating bananas is very beneficial for your health. Bananas contain a lot of fiber and vitamins. Eating bananas helps to keep your stomach full.' . While saying this, he also says the other side of it.

Post a Comment

Whatsapp Button works on Mobile Device only